വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു മുതല്‍ വീണ്ടും അപേക്ഷിക്കാം

നേരത്തെ പേരു ചേര്‍ക്കാന്‍ ഫെബ്രുവരി 14 വരെ അവസരം നല്‍കിയിരുന്നെങ്കിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്നു ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നു നടപടി നിര്‍ത്തിവച്ചിരുന്നു

0

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു മുതല്‍ വീണ്ടും അപേക്ഷിക്കാം.ഇന്നു മുതല്‍ 16 ന് വൈകിട്ട് 5 വരെ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പുതുതായി പേരു ചേര്‍ക്കാനും ഒരു വാര്‍ഡില്‍ നിന്നു മറ്റൊരു വാര്‍ഡിലേക്കു പേരു മാറ്റാനും തെറ്റുകള്‍ തിരുത്താനും അപേക്ഷിക്കാം അപേക്ഷകളുടെയും ആക്ഷേപങ്ങളുടെയും ഹിയറിങ് 23 ന് മുന്‍പ് പൂര്‍ത്തിയാക്കുംമുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടു ഹിയറിങ്ങിനു പങ്കെടുക്കാത്തവര്‍ക്കും ഈ കാലയളവില്‍ ഹിയറിങ്ങിനെത്താം

നേരത്തെ പേരു ചേര്‍ക്കാന്‍ ഫെബ്രുവരി 14 വരെ അവസരം നല്‍കിയിരുന്നെങ്കിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്നു ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നു നടപടി നിര്‍ത്തിവച്ചിരുന്നു.ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ വീണ്ടും പേരു ചേര്‍ക്കാന്‍ അവസരം നല്‍കുന്നത്.ഈ മാസം 25 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും

You might also like

-