കോവിഡ് വ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം പി.സി ജോർജ് ഹൈക്കോടതിയിൽഹർജി
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും ഹരജിയിൽ പി.സി ജോർജ് പറയുന്നു.
കൊച്ചി :കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു .തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോർജ് ഹർജിയിൽ വശ്യപ്പെട്ടു.കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും ഹരജിയിൽ പി.സി ജോർജ് പറയുന്നു.