കൊടകര കുഴൽപ്പണ ഇടപാടിൽ “ഉരുണ്ടുകളിച്ച്” ഇ ഡി , ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം
ബി.ജെ.പി. സംസ്‌ഥാന നേതൃത്വം ആരോപണവിധേയമായ കൊടകര പണമിടപാട് അന്വേഷിക്കുന്നതില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പിന്‍വലിയുന്നു. അഞ്ചു കോടിക്കു മുകളിലുള്ള കുഴല്‍പ്പണം ഇടപാടുകളുടെ അന്വേഷണമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും കൊടകര സംഭവത്തില്‍ ഒരു കോടിയേയുള്ളൂ എന്നും ഇ ഡി യുടെ വാദം
തൃശൂർ /കൊച്ചി :കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.
വിദേശ ബന്ധമുള്ള കുഴല്‍പ്പണം ഇടപാടുകളാണു തങ്ങള്‍ അന്വേഷിക്കേണ്ടത്. കൊടകര സംഭവത്തിലേതു കുഴല്‍പ്പണമല്ലെന്നും കള്ളപ്പണമാണെന്നും ഇ.ഡി. പറയുന്നു. പണം കര്‍ണാടകയില്‍നിന്നു കൊടുത്തയച്ചതാണെന്നാണു പിടിയിലായവരും പോലീസും പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്നതല്ല. കള്ളപ്പണം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്.
അതേസമയം ബി.ജെ.പി. സംസ്‌ഥാന നേതൃത്വം ആരോപണവിധേയമായ കൊടകര പണമിടപാട് അന്വേഷിക്കുന്നതില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പിന്‍വലിയുന്നു. അഞ്ചു കോടിക്കു മുകളിലുള്ള കുഴല്‍പ്പണം ഇടപാടുകളുടെ അന്വേഷണമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും കൊടകര സംഭവത്തില്‍ ഒരു കോടിയേയുള്ളൂ എന്നും ഇ ഡി യുടെ വാദം . മാത്രമല്ല വിദേശ ബന്ധമുള്ള കുഴല്‍പ്പണം ഇടപാടുകളാണു തങ്ങള്‍ അന്വേഷിക്കേണ്ടത്. കൊടകര സംഭവത്തിലേതു കുഴല്‍പ്പണമല്ലെന്നും കള്ളപ്പണമാണെന്നും ഇ.ഡി. പറയുന്നു. കള്ളപ്പണം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്.
പോലീസുകാര്‍ എന്തുപിടിച്ചെടുത്താലും കുഴല്‍പ്പണമെന്നേ പറയൂ. കൊടകരയില്‍ പിടിച്ചെടുത്ത പണം കര്‍ണാടകയില്‍നിന്നു കൊടുത്തയച്ചതാണെന്നാണു പിടിയിലായവരും പോലീസും പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്നതല്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഈ കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നും ഇ.ഡി. വിശദീകരിക്കുന്നു.
ഇതിനിടെ കൊടകര കുഴലാപന ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് .ഇത്തരത്തിലുള്ള വിശധികാരണമാകും ഈദ് കോടതിയിൽ നൽകുക കൊടകര
കുഴല്പണകേസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിനു നിരവധി പ്രാണ പരാതി നൽകിയിട്ടുള്ളത് ,പരാതികള്‍ ലഭിച്ചിട്ടും ആവേശനത്തി ഇവർ തയ്യാറായിട്ടില്ല .എന്നാൽ കുഴൽപ്പണ ഇടപാടിൽ ബി.ജെ.പി. ഉന്നതരുടെ പങ്ക് മനസിലായതോടെ ഇ ഡി ഒളിച്ചുകളിക്കുകയാണെന്നുമാണു സി.പി.എമ്മിന്റെ ആരോപണം