അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടി ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിംഅടക്കം എട്ടു നേതാക്കൾ പാർട്ടി വിട്ടു

ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിക്ക് തങ്ങളുടെ രാജി സമര്‍പ്പിച്ചു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച മറ്റു നേതാക്കള്‍

0

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി. ജനറൽ സെക്രട്ടറി ഉൾപ്പെടെ 8 പേരാണ് രാജിവച്ചത്. ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം, മുൻ പ്രസിഡന്റ് എം സി മുത്തുക്കോയ, മുൻ ട്രഷറർ ബി ഷുക്കൂർ എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശീയ അധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്കാണ് ഇവർ രാജിക്കത്ത് സമർപ്പിച്ചത്.

ഇവര്‍ ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിക്ക് തങ്ങളുടെ രാജി സമര്‍പ്പിച്ചു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച മറ്റു നേതാക്കള്‍. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ ലക്ഷദ്വീപ് എംപി ഇന്ന് ഡൽഹിക്ക് തിരിക്കും. കേന്ദ്ര ആദ്യന്തര മന്ത്രാലയത്തെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കാനാണ് നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹരജി നൽകാനൊരുങ്ങുകയാണ് ലക്ഷദ്വീപുകാര്‍. ഇതിനായി ദ്വീപ് നിവാസികൾ ഒപ്പ് ശേഖരം ആരംഭിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്ററുടെ നടപടികൾക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തുകയാണ്. സിപിഎം, സിപിഐ, കോൺഗ്രസ്​, മുസ്​ലിംലീഗ്​ കക്ഷികളും നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്​തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്ബിജെപി നേതാക്കളുടെ രാജി അഡ്മിനിസ്ട്രേറ്ററുടെ നടപടികളോടുള്ള പ്രതികരണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. പ്രഫുല്‍ പട്ടേലിന്‍റെ ജനദ്രോഹ നടപടികള്‍ കാരണമാണ് നേതാക്കള്‍ രാജിവെച്ചത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ബി ജെ പി നില്‍ക്കാന്‍ പാടില്ല. പുതിയ പരിഷ്കാരങ്ങളില്‍ ദ്വീപിലെ ബി ജെ പി ക്ക് അതൃപ്തിയുണ്ട്. നേതാക്കളുടെ രാജിക്കാര്യത്തില്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മുഹമ്മദ് കാസിം പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ പ്രതികരണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്​ദുള്ളക്കുട്ടിയുടെ പ്രതികരണം.

You might also like

-