മഴകുറഞ്ഞു ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു നീരൊഴുക്ക് സാധരണനിരക്കിലേക്ക്

പെരിയാറിലെ നീരൊഴുക്കിൽ ക്രമാനുഗതമയക്കുറവ്

0

കൊച്ചി:മഴകുറഞ്ഞു നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന്  ജലനിരപ്പ് താഴ്ന്നതോടെ  ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും ആലുവ അങ്കമാലി പ്രദേശങ്ങളില്‍ വെള്ളം നിറയുകയും ചെയ്തിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണയോടെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു.. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകള്‍ 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉള്‍പ്പാദിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇടമലയാര്‍ ഡാം തുറന്നത്

You might also like

-