ഭൂമി, ഖനന കള്ളപ്പണ ഇടപാട് കേസുകളില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഇ ഡി ചോദ്യം ചെയ്യും
ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും. ജാര്‍ഖണ്ഡിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്
റാഞ്ചി | ഭൂമി, ഖനന കള്ളപ്പണ ഇടപാട് കേസുകളില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ നോട്ടീസുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് എത്തുമെന്ന് ഹേമന്ദ് സോറന്‍ സമ്മതിച്ചത്.ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും. ജാര്‍ഖണ്ഡിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. ഇന്നലെ ചേര്‍ന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ഇത് സംബന്ധിച്ച തീരുമാമെടുത്തത്.
ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്താല്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് റാഞ്ചിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. രാജ് ഭവന്‍, ദൊറാന്തയിലെ ഇഡി ഒഫീസ് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ഹേമന്ത് സോറൻ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് സോറനെ തിരഞ്ഞ് ഇഡി ഡൽഹിയിലെ വസതിയിലെത്തിയിരുന്നു. എന്നാൽ ഇവിടെ സോറനെ കണ്ടെത്താനായിരുന്നില്ല. പിന്നാലെ സോറന്റെ കാർ ഇഡി പിടിച്ചെടുത്തിരുന്നു.കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. ഛാവി രഞ്ജൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഡിറക്ടറായും റാഞ്ചിയുടെ ഡെപ്യൂട്ടി കമ്മീഷണറായും ജോലി ചെയ്തിരുന്നു.
ഹേമന്ത് സോറൻ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചർച്ചയും തുടരുന്നു. ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താൽ സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.