ഇ ഗവേണന്‍സ് കൈപ്പുസ്തകവും മലയാള അക്ഷരപിശക് പരിശോധന സംവിധാനവും പ്രകാശനം ചെയ്തു

സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഐ. ടി വകുപ്പിന്റെ പദ്ധതികളുടെ അടിസ്ഥാന രേഖകള്‍ എന്നിവയാണ് ഇലക്‌ട്രോണിക് പതിപ്പിലുള്ളത്

0

ഇ ഗവേണന്‍സ് 2018 കൈപ്പുസ്തകവും മലയാള അക്ഷരപിശക് പരിശോധന സംവിധാനവും ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൈപ്പുസ്തകത്തിന്റെ ഇലക്‌ട്രോണിക് പതിപ്പും പുറത്തിറക്കി. ഐ. ടി വകുപ്പിനു വേണ്ടി ഐസിഫോസ് ആണ് കൈപ്പുസ്തകം തയാറാക്കിയത്. സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഐ. ടി വകുപ്പിന്റെ പദ്ധതികളുടെ അടിസ്ഥാന രേഖകള്‍ എന്നിവയാണ് ഇലക്‌ട്രോണിക് പതിപ്പിലുള്ളത്. ഐസിഫോസും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കെ. ബി. ചന്ദ്രശേഖര്‍ റിസര്‍ച്ച് സെന്ററും സംയുക്തമായാണ് കമ്പ്യൂട്ടര്‍ മലയാളം അക്ഷരപരിശോധനാ സംവിധാനം തയ്യാറാക്കിയത്. മലയാളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറായി രൂപകല്‍പന ചെയ്തിട്ടുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ അക്ഷരപരിശോധനാ സംവിധാനമാണിത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐ. ടി. സെക്രട്ടറി എം. ശിവശങ്കര്‍, ഐ. ടി മിഷന്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവര്‍ സംബന്ധിച്ചു.

You might also like

-