പത്തനംതിട്ട ഡി വൈ എഫ് ഐ രക്തദാനസേന വോളന്റീയര്‍ ഗ്രൂപ്പ് ‘ജീവധാര’ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

8943555234, 9446911781 എന്നീ വാട്സാപ്പ് നമ്പരില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് രക്തംദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും ഈ നമ്പരില്‍ നിന്നു ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം

0

പത്തനംതിട്ട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളെ ലഭ്യമാക്കുന്നതിന് ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി തയ്യാറാക്കുന്ന രക്തദാന വോളന്റീയര്‍ ഗ്രൂപ്പായ ‘ജീവധാര’യുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. രക്തംദാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള അടൂര്‍ മേഖലയിലെ 10,000 പേരുടെ ലിസ്റ്റാണ് രക്ത ഗ്രൂപ്പ്, മറ്റ് വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബേസാണു തയ്യാറാക്കുന്നത്. 8943555234, 9446911781 എന്നീ വാട്സാപ്പ് നമ്പരില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് രക്തംദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും ഈ നമ്പരില്‍ നിന്നു ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

രക്തം ആശുപത്രികളില്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ നിന്ന് തിരഞ്ഞെടുത്ത് ആശുപത്രിയില്‍ എത്തിച്ച് രക്തം നല്‍കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നു ഡി.വൈ.എഫ്.ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് രക്തംലഭിക്കാന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനും ലോക്ഡൗണിനു ശേഷം രക്ത ദാതാക്കളുടെ സേവനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതായി ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു.
കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ബി. നിസാം, അടൂര്‍ ബ്ലോക്ക് സെക്രട്ടറി അഖില്‍ പെരിങ്ങനാടന്‍, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീനി എസ്.മണ്ണടി എന്നിവര്‍ പങ്കെടുത്തു.

You might also like

-