ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ നാല് ലക്ഷത്തോളം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.

സിവിൽ ഡിഫൻസ് ടീമും ,ഫയർ ഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് പണം കണ്ടെത്തിയത്.വെള്ളാർമല സ്കൂളിന്റെ പിൻവശത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രീതിയിൽ ആയിരുന്നു പണം കണ്ടെടുത്തത് .

0

വയനാട് : ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ നാല് ലക്ഷത്തോളം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.സിവിൽ ഡിഫൻസ് ടീമും ,ഫയർ ഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് പണം കണ്ടെത്തിയത്.വെള്ളാർമല സ്കൂളിന്റെ പിൻവശത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രീതിയിൽ ആയിരുന്നു പണം കണ്ടെടുത്തത് .500 ന്റെ ഏഴു കെട്ടുകളും , നൂറിന്റെ അഞ്ച് കെട്ടുകളും ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഫയർ ഫോഴ്‌സിന്റെ 100 -ഓളം അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങൾ ദുരന്തമേഖലയിലെ പല സ്ഥലങ്ങളിലായി തിരച്ചിൽ തുടരുകയാണ്.ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തുക , താമസയോഗ്യമായ വീടുകൾ വൃത്തിയാക്കുക എന്നിവ ലക്ഷ്യം വച്ചാണ് വിവിധ ടീമുകളായി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നത്.

കണ്ടെടുത്ത പണം പോലീസ് കണ്ട്രോൾ റൂമിൽ കൈമാറും.ഇതുപോലെ ലഭിക്കുന്ന വസ്തുക്കളുടെ ഉടമസ്ഥരെ കണ്ടെത്താനും ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.വിലപിടിപ്പുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വയ്ക്കണമെന്ന സന്ദേശവും ഉദ്യോഗസ്ഥർ കൈമാറി.ഇങ്ങനെ ചെയുന്നത് വഴി എന്തെങ്കിലും തരത്തിലുള്ള ദുരന്തം സംഭവിച്ചാലും ഡോക്യൂമെൻറ്സും മറ്റ് വസ്തുക്കളും സംരക്ഷിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു

 

You might also like

-