ചെന്നൈ കടൽ തീരത്ത് അടിഞ്ഞ വീപ്പയില്‍100 കോടിയുടെ മയക്കുമരുന്ന് , മയക്ക് മരുന്ന് ചൈനയിൽ നിന്ന് ?
മഹാബലിപുരത്ത് കടല്‍തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്
ചെന്നൈ: മഹാബലിപുരത്ത് കടല്‍തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളില്‍ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.കടല്‍തീരത്ത് വന്നടിഞ്ഞ വീപ്പയില്‍ ചൈനീസ് ഭാഷയില്‍ എഴുത്തുണ്ടായിരുന്നു.വീപ്പ സീല്‍ചെയ്തിരുന്നു. വീപ്പ ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ ഡീസലായിരിക്കുമെന്ന് കരുതി വീപ്പ പൊട്ടിച്ചു. അപ്പോഴാണ് അതിനുള്ളില്‍ പാക്കറ്റുകള്‍ കണ്ടത്.
മഹാബലിപുരം പോലീസ് വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.’റിഫൈന്‍ഡ് ചൈനീസ് തേയില’എന്നാണ് പാക്കറ്റില്‍ എഴുതിയിരുന്നത്. ഇത് ഫോറന്‍സിക്ക് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്.ബംഗാള്‍ ഉള്‍ക്കടല്‍ വഴി മയക്കുമരുന്ന് കടത്തുന്നവരുടേതാകും വീപ്പയെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. കൂടുതല്‍ അന്വേഷണത്തിനായി കേസ് നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറി.