ചെന്നൈ വിമാനത്താവളത്തിൽ രണ്ടര കോടിയുടെ മയക്കുമരുന്ന് പിടികൂടി

രണ്ടര കോടി രൂപ വിലവരുന്ന സ്യൂടോ ഫെ‍ഡ്രൈനും കറുപ്പുമാണ് പിടികൂടിയത്. മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച് പാര്‍സലായി ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമം.

0

ചെന്നൈ :വിമാനത്താവളത്തിൽവിദേശത്തേക്ക് കടത്താൻ പാർസലായി കൊണ്ടുവന്ന കോടികളുടെ വില വരുന്ന ലഹരിമരുന്നുകൾ പിടികൂടി. രണ്ടര കോടി രൂപ വിലവരുന്ന സ്യൂടോ ഫെ‍ഡ്രൈനും കറുപ്പുമാണ് പിടികൂടിയത്. മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച് പാര്‍സലായി ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമം.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചെന്നൈ വിമാനത്താവളത്തിലെ കാര്‍ഗോ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയത്. രണ്ട് ഓഫീസുകളിൽ നിന്നായി 11.68 കിലോ കറുപ്പും 5 കിലോ സ്യൂടോ ഫെ‍ഡ്രൈനും കണ്ടെത്തി. പാര്‍സല്‍ ബുക്ക് ചെയ്ത ചെന്നൈ സ്വദേശിയുടെ വിലാസത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത് വ്യാജവിലാസമാണോ എന്ന് സംശയിക്കുന്നു. പാര്‍സല്‍ ബുക്ക് ചെയ്യാന്‍ എത്തിയെന്ന് സംശിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു.എയർ കസ്ടമസ് അന്വേഷണം ശ്കതമാക്കി

You might also like

-