പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി പരിശോധ , ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു

പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു

കൊച്ചി |പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന. ലഹരി വ്യാപനം കൂടുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന. റൂറൽ എസ്‌ പി സുദർശന്റെ നേതൃത്വത്തിൽ ആണ് പരിശോധന. ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും ആണ് പരിശോധന നടന്നത്. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസുകളിൽ പോലും പരിശോധന നടത്തി.

പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്. നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.

അതേസമയം പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. കഴിഞ്ഞ ദിവസം കണ്ടത്തറ മഹല്ല് മുസ്ലീം ജമാ അത്ത് പ്രതിഷേധവുമായി രംഗത്തെത്തി. അതിഥി തൊഴിലാളികൾ താമസിക്കുന്ന കോളനിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡ് പോലീസ് നീക്കം ചെയ്തതിലും പ്രതിഷേധക്കാർക്കെതിരെ കളളക്കേസുകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും നിയമപരമായ നടപടികൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും റൂറൽ എസ്.പി. അഭ്യർത്ഥിച്ചു. പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലാണ് ‘ഭായ് കോളനി’. ഇവിടെ ലഹരി ഇടപാടുകളും അനാചാര പ്രവർത്തനങ്ങളും വ്യാപകമെന്ന ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. “കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും, തല്ലും, തല്ലും” എന്നായിരുന്നു ബോർഡിൽ ഉണ്ടായിരുന്നത്.

You might also like

-