ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട. കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യകത സർക്കാരിനെ ഓർമപ്പെടുത്തുന്നു.കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ്

വന്യജീവികൾ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികള്‍ വേണമെന്നും നിയമനിർമാണം ഉണ്ടാകണമെന്നും വിഷയത്തെ സർക്കാർ ഗൗരവമായാണോ കാണുന്നതെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു

0

കൊച്ചി | കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിയുടെ പ്രസ്താവനയ്ക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. പൊതുവിഷയത്തിൽ സർക്കാരിനോട് ആവശ്യം ഉണർത്തിയതിന് അസ്വസ്ഥത വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘‘നിരായുധരായ ആളുകൾ എങ്ങനെയാണ് വന്യജീവികളെ നേരിടുക? ആരും അക്ഷമരാകേണ്ട കാര്യമില്ല. ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട. കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യകത സർക്കാരിനെ ഓർമപ്പെടുത്തുന്നു. ചർച്ചകളെക്കാൾ പ്രതിവിധിയാണ് വേണ്ടത്’’– കാതോലിക്കാബാവാ പറഞ്ഞു.

വന്യജീവികൾ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികള്‍ വേണമെന്നും നിയമനിർമാണം ഉണ്ടാകണമെന്നും വിഷയത്തെ സർക്കാർ ഗൗരവമായാണോ കാണുന്നതെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനെ വിമർശിച്ച വനംമന്ത്രി, മത മേലധ്യക്ഷൻമാർ പ്രത്യേകിച്ച് കെസിബിസി ഉത്തരവാദിത്തമുള്ളവരാണെന്നും പക്വതയോടെ കാര്യങ്ങൾ ചെയ്യുന്നവരാണവരാണെന്നും എന്നാൽ, ഇപ്പോഴത്തെ നിലപാട് ആ പാരമ്പര്യത്തിന് ചേരുന്നതാണോ എന്ന് ആലോചിക്കണമെന്നും പ്രതികരിച്ചിരുന്നു.

You might also like

-