” ഡൊണാല്‍ഡ് ജെ ട്രംപ് ആണ് ഫേസ്ബുക്കില്‍ നമ്ബര്‍ 1, രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ് ” ഇന്ത്യ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞ കാര്യം ഉദ്ധരിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തത് വാര്‍ത്തയാകുകയാണ്. ‘എനിക്ക് തോന്നുന്നത് ഇത് വലിയ ആദരവാണെന്നാണ്. അടുത്തിടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഡൊണാല്‍ഡ് ജെ ട്രംപ് ആണ് ഫേസ്ബുക്കില്‍ നമ്ബര്‍ 1, രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്. ഞാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നു, ഈ യാത്രവലിയ പ്രതീക്ഷയോടെയാണ് ഞാന്‍ നോക്കി കാണുന്നത് – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.