ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ സുതാര്യതയില്ല: ടി.സി. മാത്യു
കേരളത്തില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഒഴുകിയെത്തിയ സഹായധനത്തിന്‍റെ കണക്കുകള്‍ ഒരു പക്ഷെ ഗവണ്‍മെന്‍റ് സൂക്ഷിക്കുന്നുണ്ടെങ്കിലും ആര്‍ക്ക്, എന്തെല്ലാം നല്‍കി എന്നതിനെകുറിച്ച് ഒരു വ്യക്തതയുമില്ല. വെള്ളപൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരില്‍ 10,000 രൂപ പോലും ലഭിക്കാത്തവര്‍ നിരവധിയാണ്.
നെടുമ്പാശേരി: കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കേരള ജനത പ്രകടിപ്പിച്ച ഐക്യവും സഹകരണ മനോഭാവവും ഏറെ പ്രശംസനീയമാണെങ്കിലും പ്രളയാനന്തര കേരളത്തില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സഹായധനം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിചേര്‍ന്നുവോ എന്നതില്‍ സുതാര്യതയില്ലെന്ന് ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ടി.സി. മാത്യു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ “പ്രവാസി സമൂഹവും നവകേരള നിര്‍മാണവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഒഴുകിയെത്തിയ സഹായധനത്തിന്‍റെ കണക്കുകള്‍ ഒരു പക്ഷെ ഗവണ്‍മെന്‍റ് സൂക്ഷിക്കുന്നുണ്ടെങ്കിലും ആര്‍ക്ക്, എന്തെല്ലാം നല്‍കി എന്നതിനെകുറിച്ച് ഒരു വ്യക്തതയുമില്ല. വെള്ളപൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരില്‍ 10,000 രൂപ പോലും ലഭിക്കാത്തവര്‍ നിരവധിയാണ്. എന്നാല്‍ ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചതിന് തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വീക്ഷണം റസിഡന്‍റ് എഡിറ്റര്‍ എന്‍. ശ്രീകുമാര്‍, വേണു പരമേശ്വര്‍ (ദൂരദര്‍ശന്‍), മസൂര്‍ മുഹമ്മദ്, വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കോഓര്‍ഡിനേറ്റര്‍ തനന്പു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളേയും പാനലിസ്റ്റുകളേയും പ്രവാസി മാധ്യമപ്രവര്‍ത്തകന്‍ പി.പി ചെറിയാന്‍ സദസിനു പരിചയപ്പെടുത്തി. ജോസ് കാനാട്ട് നന്ദി പറഞ്ഞു.