ട്രെയിനിലെ മോഷണമുതല്‍ പങ്കുവെക്കുന്നതിൽ തർക്കം ; പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊന്നു

മോഷണമുതലായ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച്‌ ഇരുവരും തര്‍ക്കത്തിലായി

0

ബെംഗളൂരു: മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പത്തൊമ്ബതുകാരന്‍ പതിനേഴുകാരനെ കുത്തിക്കൊന്നു. ജനുവരി 26 നാണ് ഇരുവരും ചേര്‍ന്ന് മോഷണം നടത്തിയത്. മോഷണമുതലായ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച്‌ ഇരുവരും തര്‍ക്കത്തിലായി. ഒടുവില്‍ രാകേഷ് തന്റെ സഹായിയായ രവിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അപകടമരണമെന്ന് വരുത്തി തീര്‍ക്കുന്നതിനായി രാകേഷ് മൃതദേഹം ആനേക്കലിന് സമീപമുള്ള മരസു റെയില്‍വെ ട്രാക്കിന് സമീപം വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.ചോദ്യം ചെയ്യലില്‍ രാകേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

You might also like

-