നിര്‍ത്തലാക്കിയ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ ബി സെല്‍ പുനസ്ഥാപിക്കണം : അണ്ണാ ഡി എച്ച് ആര്‍ എം
സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി വിവിധ തസ്തികകളില്‍ റിസര്‍വ് ചെയ്തത വേക്കന്‍സികളില്‍ പി എസ് സി യഥാസമയം പരീക്ഷ നടത്തുന്നുണ്ടോയൊന്നും യഥാസമയം നിയമനം നടത്തുന്നുണ്ടോയെന്നും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുക, നിലവില്‍ വേക്കന്‍സിയില്ലായെങ്കില്‍ സൂപ്പര്‍ ന്യൂമറി തസ്തികളില്‍ സൃഷ്ടിച്ച് വകുപ്പുകളെ കൊണ്ട് വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യിക്കുക, പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച ഡാറ്റ സമര്‍പ്പിക്കാത്ത വകുപ്പുകളില്‍ പരിശോധന നടത്തുക തുടങ്ങിയവയാണ് സെല്ലിന്‍െ പ്രധാന ചുമതലകള്‍.
കൊല്ലം | പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബി സെല്‍ ഉടന്‍ പുനസ്ഥാപിക്കുകയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കാത്ത 483 സ്ഥാപനങ്ങളെയും സെല്ലിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. പട്ടികവിഭാഗ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിലവിലെ ഏകമാര്‍ഗമാണ് പൊതുഭരണ സെക്രട്ടറിയേറ്റിലെ ഈ സംവിധാനം. 112 സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ 483 സ്ഥാപനങ്ങളില്‍ ആകെ 89 ഡിപ്പാര്‍ട്ട്മെന്റില്‍ മാത്രമാണ് പട്ടിക വിഭാഗ പ്രാതിധ്യ കുറവ് പരിശോധിക്കുന്നത് എന്നിരിക്കെയാണ് ആകെയുണ്ടായിരുന്ന സെപ്ഷ്യല്‍ റിക്രൂട്ട്മെന്റ് ബി സെല്‍ നിര്‍ത്തലാക്കിയത്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി വിവിധ തസ്തികകളില്‍ റിസര്‍വ് ചെയ്തത വേക്കന്‍സികളില്‍ പി എസ് സി യഥാസമയം പരീക്ഷ നടത്തുന്നുണ്ടോയൊന്നും യഥാസമയം നിയമനം നടത്തുന്നുണ്ടോയെന്നും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുക, നിലവില്‍ വേക്കന്‍സിയില്ലായെങ്കില്‍ സൂപ്പര്‍ ന്യൂമറി തസ്തികളില്‍ സൃഷ്ടിച്ച് വകുപ്പുകളെ കൊണ്ട് വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യിക്കുക, പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച ഡാറ്റ സമര്‍പ്പിക്കാത്ത വകുപ്പുകളില്‍ പരിശോധന നടത്തുക തുടങ്ങിയവയാണ് സെല്ലിന്‍െ പ്രധാന ചുമതലകള്‍. എന്നാല്‍ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നു എന്ന് പറഞ്ഞാണ് എംപ്ലോയ്മെന്റ് സെല്‍-ബി വകുപ്പ് നിര്‍ത്തലാക്കിയത്. ഇത് ദലിതരെ സര്‍ക്കാര്‍ ജീവനത്തില്‍ നിന്നും ആട്ടയകറ്റാനുള്ള കുടില ശ്രമമാണ്. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സെല്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു