ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം
ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രത്യേക മുറികള്‍ തയാറാക്കും
തിരുവനന്തപുരം: കേരളത്തില്‍ ആറു പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാര്‍ ജയിലുകളിലെത്തിയാല്‍ ആറു ദിവസം പ്രത്യേക മുറികളിലാവും പാര്‍പ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രത്യേക മുറികള്‍ തയാറാക്കും.പരോളിന് ശേഷം മടങ്ങിയെത്തുന്ന തടവുകാരെയും സമാന രീതിയില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിക്കും.