ഡല്‍ഹി: മനുഷ്യ ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). പ്ലാസ്മയിലെയും മേദസിലെയും ആന്റീബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് കിറ്റ്. 75 മിനിട്ടുകൊണ്ട് പരിശോധന നടത്താം എന്നതാണ് പ്രത്യേകത.75 രൂപയാവും പരിശോധനയ്ക്ക് ചെലവ് വരിക.മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കടക്കം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 2021 ഏപ്രിലില്‍ കിറ്റിന് അംഗീകാരം നല്‍കിയിരുന്നു.97% ഉയർന്ന സംവേദനക്ഷമതയും 99% പ്രത്യേകതയും ഉള്ള SARS-CoV-2 വൈറസിന്റെ സ്പൈക്കും ന്യൂക്ലിയോകാപ്സിഡ് (എസ് & എൻ) പ്രോട്ടീനുകളും കിറ്റിന് കണ്ടെത്താൻ കഴിയുമെന്ന് ഡിആർഡിഒ പറഞ്ഞു. കോവിഡ് -19 എപ്പിഡെമിയോളജി വിലയിരുത്തുന്നതിനും ഒരു വ്യക്തിയുടെ മുമ്പത്തെ അണുബാധയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കിറ്റ് സഹായകമാകും.
DRDO develops COVID-19 antibody detection kit DIPCOVAN. The kit can detect spike as well as nucleocapsid (S&N) proteins of SARS-CoV-2 virus. #AtmanirbharBharat https://pib.gov.in/PressReleasePage.aspx?PRID=1720604…
കിറ്റ് ഉത്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുമതി 2021 മെയ് മാസത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഓ), കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം എന്നിവ നല്‍കിയിരുന്നു. ജൂൺ ആദ്യവാരം മുതല്‍ വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്‌സ് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിച്ചു തുടങ്ങും. 10,000 ടെസ്റ്റുകള്‍ നടത്താനാവശ്യമായ 100 കിറ്റുകള്‍ കിറ്റുകള്‍ ആദ്യഘട്ടത്തില്‍ വിപണിയിലെത്തും. പ്രതിമാസം 500 കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് നിര്‍മാതാക്കള്‍ക്കുള്ളത്. ഒരാള്‍ക്ക് മുന്‍പ് എപ്പോഴെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നതടക്കം മനസിലാക്കുന്നതില്‍ കിറ്റ് ഉപയോഗപ്രദമാകുമെന്ന് ഡിആര്‍ഡിഒ അധികൃതർ പറഞ്ഞു പറഞ്ഞു. കിറ്റ് ശരിയായ സമയത്തുതന്നെ വിസിപ്പിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഒരാള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നും അയാളുടെ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റീബോഡി ഉണ്ടോ എന്നും കണ്ടെത്തുന്നതിനുള്ള കിറ്റാണിത്. സിറോ സര്‍വെ അടക്കമുള്ളവയില്‍ കിറ്റ് പ്രയോജനപ്പെടും.ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്. ഡിആര്‍ഡിയോയിലെയും ഡല്‍ഹി ആസ്ഥാനമായ വാന്‍ഗാര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെയും വിദഗ്ധരാണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.കിറ്റ് ഉടൻ വിപണിയിൽ എത്തും
Related