നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഈ മാസം 24 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്.
അതേസമയം സിനിമയുമായി ബന്ധപെട്ടു നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തു പോകേണ്ടതുള്ളതു കൊണ്ട് ഈ മാസം 24 ന് എത്താനാകില്ലന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നുള്ള തുടരന്വേഷണത്തിന് ഭാഗമായി നടിയെ ആക്രമിച്ച കേസില്‍ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം സിനിമയുമായി ബന്ധപെട്ടു നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തു പോകേണ്ടതുള്ളതു കൊണ്ട് ഈ മാസം 24 ന് എത്താനാകില്ലന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.