കെ കെ ശൈലജക്കായുള്ള സോഷ്യൽമീഡിയ ക്യാമ്പയ്ൻ അറിഞ്ഞില്ല ! എ വിജയരാഘവൻ

ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു

0

തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം അന്തിമമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും എ വിജയരാഘവൻ അറിയിച്ചു. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ ആണെന്നും വിജയരാഘവൻ വ്യക്തമാക്കി.പാർട്ടി എടുത്ത തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ ഡി എഫ് നേടിയതെന്നും ഇത് ജനകീയ അംഗീകാരമാണെന്നും എ വിജയരാഘവൻ പറഞ്ഞു. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കും. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് ആയിരിക്കും.

You might also like

-