ഇന്ത്യന്‍ വിദേശ മന്ത്രിയുടെ മകന്‍ ധ്രുവ ജയശങ്കറിന് ഓ.ആര്‍.എഫ്. ഡയറക്ടറായി അമേരിക്കയില്‍ നിയമനം
സെപ്റ്റംബര്‍ 27ന് ഇന്ത്യന്‍ പ്രധാനമന്ത്രി യു.എന്‍. അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ധ്രുവനും മോദിയോടൊപ്പം സ്റ്റേജ് പങ്കിടും
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദേശകാര്യ വകുപ്പുന്ത്രി എസ്.ജയശങ്കറിന്റെ മകന്‍ ധ്രൂവ ജയശങ്കറിനെ(30) ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വര്‍ റിസെര്‍ച്ച് ഫൗണ്ടേഷന്‍ അമേരിക്കന്‍ ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു.റിലയന്‍സ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓ.ആര്‍.എഫ്. അധികൃതരാണ് ധ്രുവ ജയശങ്കറിന്റെ ഡയറക്ടര്‍ നിയമനം വെളിപ്പെടുത്തിയത്.
വാഷിംഗ്ടണ്‍ ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും ഇന്ത്യയിലെ ബ്രൂക്കിങ്ങ് സ്ഥാപനത്തില്‍ നിന്നും ഫോറിന്‍ പോളസി വിഷയത്തില്‍ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.യു.എസ്. യൂറോപ്പ്, ഇന്റൊ ഫസഫിക്ക് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സുഹൃദ് ബന്ധം വളര്‍ത്തിയെടുക്കുക എന്ന ലക്്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ധ്രൂവ ജയശങ്കറില്‍ നിഷ്പിത്മായിട്ടുള്ള ഉത്തരവാദിത്വം.
ഇന്റൊ-യു.എസ്. വ്യാപാരം, അഫ്ഗാന്‍ സമാധാന ചര്‍ച്ച, ഭീകരരുടെ വെല്ലുവിളി എന്നീ വിഷയങ്ങളെ കുറിച്ചു ധ്രുവയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ യു.എസ്. പോളസി മേക്കേഴ്‌സുമായി ചര്‍ച്ച നടത്തും.സെപ്റ്റംബര്‍ 27ന് ഇന്ത്യന്‍ പ്രധാനമന്ത്രി യു.എന്‍. അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ധ്രുവനും മോദിയോടൊപ്പം സ്റ്റേജ് പങ്കിടും