ഇതിഹാസ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ ധർമ്മേന്ദ്ര( 89) അന്തരിച്ചു
പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം
മുംബൈ |ഇതിഹാസ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ ധർമ്മേന്ദ്ര 89-ാം അന്തരിച്ചു,മുംബൈയിൽ വസതിയിലായിരുന്നു അന്ത്യം . അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ഉൾപ്പെടെയുള്ളവർ മരണം വിവരം ട്വീറ്റ് ചെയ്‍തു.1935 ഡിസംബർ 8-ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ ധർമ്മേന്ദ്ര കേവൽ കൃഷൻ ഡിയോൾ എന്ന പേരിൽ സിഖ് മതത്തിലെ ജാട്ട് സമുദായത്തിൽ കേവൽ കൃഷൻ്റെയും സത്വന്ത് കൗറിൻ്റെയും
മകനായാണ് ധർമേന്ദ്ര ജനിച്ചത്. ലുധിയാനയിലെ പഖോവൽ തെഹ്‌സിൽ റായ്‌കോട്ടിനടുത്തുള്ള ഡാൻഗോൺ ആണ് അദ്ദേഹത്തിൻ്റെ പൂർവ്വിക ഗ്രാമം.
അദ്ദേഹം തന്റെ ആദ്യകാല ജീവിതം സഹ്നേവാൾ ഗ്രാമത്തിൽ ചെലവഴിച്ചുകൊണ്ട് ലുധിയാനയിലെ ലാൽട്ടൺ കലാനിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ പഠനം നടത്തി. അവിടെ അദ്ദേഹത്തിന്റെ പിതാവ് ഗ്രാമത്തിലെ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. 1952 ൽ ഫഗ്വാരയിൽ അദ്ദേഹം മെട്രിക്കുലേഷൻ പൂർത്തിയാക്കി. അക്കാലത്ത് പഞ്ചാബിലെ വിദ്യാലയങ്ങൾ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയുടെ കീഴിലായിരുന്നു.
ധർമേന്ദ്ര രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. ധർമ്മേന്ദ്രയുടെ ആദ്യ വിവാഹം 954-ൽ 19-ാം വയസ്സിൽ പ്രകാശ് കൗറുമായി ആയിരുന്നു. അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായിരുന്നു ഈ വിവാഹം. ഈ വിവാഹത്തിൽ അദ്ദേഹത്തിന് രണ്ട് ആൺമക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരും രണ്ട് പെൺമക്കളായ വിജേത, അജിത എന്നിവരുമാണുള്ളത്.മുംബൈയിലേക്ക് താമസം മാറി സിനിമകളിൽ അഭിനയിച്ചു തുടങ്ങിയതിനു ശേഷം ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചു,
1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്.
1983 -ൽ ധർമ്മേന്ദ്ര വിജയ്ട ഫിലിംസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി സ്ഥാപിച്ചു. 1983 -ൽ പുറത്തിറങ്ങിയ ആദ്യ സംരംഭമായ ബീറ്റാബിൽ, വിജയ് ഫിലിംസ് സണ്ണി ഡിയോളിനെ നായകനായി അവതരിപ്പിച്ചു. ഈ വർഷത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു ഈ ചിത്രം. 1990 ൽ അദ്ദേഹം സണ്ണി അഭിനയിച്ച ഗയൽ എന്ന ആക്ഷൻ ചിത്രം നിർമ്മിച്ചു. മികച്ച ചലച്ചിത്ര അവാർഡ് ഉൾപ്പെടെ ഏഴ് ഫിലിംഫെയർ അവാർഡുകൾ ഈ ചിത്രം നേടി. മികച്ച വിനോദം പ്രദാനം ചെയ്യുന്ന മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. ധർമ്മേന്ദ്ര തന്റെ ഇളയ മകൻ ബോബിയുടെ കരിയർ 1995 ൽ ബർസാത്തിൽ ആരംഭിച്ചു.2004 മുതൽ 2009 വരെ ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി രാജസ്ഥാനിലെ ബിക്കാനീറിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റ് (ലോക്സഭ) അംഗമായി ധർമേന്ദ്ര സേവനമനുഷ്ഠിച്ചു