ഡി ജി പി യുടെ വാഹന നമ്പർ ഉപയോഹിച്ചു സർക്കാർ ഉദ്യോഗസ്ഥർ പണംതട്ടി

ഡി ജി പി യുടെ ഉടമസ്ഥതയിലുള്ള കെ എൽ കെ എല്‍ 01 എ ജി 8209 എന്ന എൻഫീൽഡ് ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പണാപകരണം. രാജ്യത്തെ ആദ്യ സംപൂർണ്ണ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപചയത്തോ ഓഫീസിലാണ് സർക്കാർ പോലീസ് വാഹനത്തിന്റെ നമ്പറിൽ ടാക്സി ബിൽ ഉണ്ടാക്കി പണം തട്ടിയിട്ടുള്ളത് .

0

മൂന്നാർ :സംസ്ഥാന ഡി ജി പി യുടെ ഉടമസ്ഥയിലുള്ള വാഹനത്തിന്റെ നമ്പർ ഉപയോഹിച്ചു സാമ്പത്തിക തട്ടിപ്പ് . ഡി ജി പി യുടെ ഉടമസ്ഥതയിലുള്ള കെ എൽ കെ എല്‍ 01 എ ജി 8209 എന്ന എൻഫീൽഡ് ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പണാപകരണം. രാജ്യത്തെ ആദ്യ സംപൂർണ്ണ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപചയത്തോ ഓഫീസിലാണ് സർക്കാർ പോലീസ് വാഹനത്തിന്റെ നമ്പറിൽ ടാക്സി ബിൽ ഉണ്ടാക്കി പണം തട്ടിയിട്ടുള്ളത് .
2018-2019 സാമ്പത്തീക വര്‍ഷത്തില്‍ ഇടയമലക്കുടിയിലെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കിതുമായി ബന്ധപ്പെട്ട്. വാഹനത്തിന് വാടകയിനത്തിൽ 3000 രൂപ നൽകിയതുമായത്തിന്റെ രേഖകൾ കൃത്രിമായി സൃഷ്ഠിക്കുന്നതായാണ് ഡി ജി പി യുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചിട്ടുള്ളത്

2018 ജനുവരി 4 ന് രാവിലെ 11ന് പഴയമൂന്നാരിൽ കെ. ആര്‍.എസ് പാഴ്സലില്‍ ഹോമിയോ മരുന്ന് വൈകുന്നേരം 4 മണിക്ക് ഇടലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ ജീപ്പ് മുഖാന്തരം എത്തിച്ചതിന് ടാക്സിയിനത്തിൽ വാഹനത്തിന്റെ ഡ്രൈവർ ജി. പ്രഥാപിന് 3000രൂപ നല്‍കിയത്തിന് കെ എല്‍ 01 എ ജി 8209 എന്ന വാഹനത്തിത്തിന്റെ ടാക്സി ട്രിപ്പ് ഷീറ്റ് വൗച്ചര്‍ സ്വീകരിച്ച് സെക്രട്ടറി പണം അനുവധിചതയാണ് രേഖ യുണ്ടാക്കിയിട്ടുള്ളത് എന്നാൽ പണം തട്ടാൻ കൃത്രിമായി രേഖ സൃഷ്ഠിച്ചപ്പോൾ രേഖപ്പെടുത്തിയ വാഹന നമ്പർ ഡി ജി പി യുടെ ഉടമസ്ഥതയിലുള്ളതി പോയി എന്ന് മാത്രം .

ഇത്തരത്തില്‍ നിരവധി വ്യാജ ബില്ലുകള്‍ ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ അഴിമതിയാണ് ഇടമക്കുടിയിലെ സർക്കാർ ഓഫീസുകൾ കേന്ദ്രികരിച്ചു നടന്നിട്ടുള്ളത് . കുടികളിലെ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പ്ലാനിംങ്ങ് ഫണ്ടില്‍ നിന്നും 575000 രൂപയാണ് നല്‍കിയിട്ടുള്ളത്. സൊസൈറ്റിക്കുടയിലെ 30 കുട്ടികള്‍ക്ക് 5 ലക്ഷം രൂപയും, മുളകുതറക്കുടയില്‍ 33 കുട്ടികള്‍ക്ക് 75000 രൂപയുമാണ് നല്‍കിയത്. എന്നാല്‍ മുളകുതറക്കുയില്‍ അനുവദിച്ച പണത്തില്‍ നിന്നും ഒരു രൂപപോലും അധിവാദിവാസികൾക്ക് ലഭിച്ചിട്ടില്ലന്നും ആരോപണമുണ്ട്

You might also like

-