എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി .

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നതും താനും ഫോൺ ചോർത്തി എന്ന അൻവറിന്‍റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്.

തിരുവനന്തപുരം|എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ്. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബ് അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നൽകും.

അതേസമയം പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നതും താനും ഫോൺ ചോർത്തി എന്ന അൻവറിന്‍റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.അൻവറിന്‍റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. ഗവർണറുടെ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളിൽ പൊലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിന്‍റെ കത്തിൽ പറയുന്നു

You might also like

-