ലോക്ക് ഡൗണ്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐജിമാര്‍ക്ക് ഡിജിപി യുടെ നിർദേശം

കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു

0

തിരുവനന്തപുരം :കോവിഡ്  19 പടരുന്നത് തടയാൻ  സ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേരളാ പൊലീസ്. ലോക്ക് ഡൗണ്‍ സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മണി മുതല്‍ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും.

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനായി നിര്‍ദേശം നല്‍കിയതായി ഡിജിപി വ്യക്തമാക്കി.

You might also like

-