സന്നിധാനത്ത് പകൽ നിയന്ത്രണം ഇനിയുണ്ടാകില്ലെന്ന് ദേവസ്വംബോർഡ്: പുലർച്ചെ മൂന്നര മുതൽ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം.

പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കും. നെയ്യഭിഷേകത്തിന് ബുക്ക് ചെയ്തവർക്ക് അതിന് മുൻപ് സന്നിധാനത്തെത്താൻ നടപടികളുണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു. ചട്ടപ്രകാരം മുറികൾ ബുക്ക് ചെയ്തവർക്ക് തങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല.

0

തിരുവനന്തപുരം: സന്നിധാനത്ത് പകൽ നിയന്ത്രണം ഇനിയുണ്ടാകില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. നെയ്യഭിഷേകം നടത്താൻ ബുക്ക് ചെയ്ത ഭക്തർക്ക് സന്നിധാനത്തെ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാകുന്നുണെന്ന് വ്യക്തമായതിനാൽ അഭിഷേകത്തിന് സമയം നീട്ടി നൽകുമെന്നും എ.പദ്മകുമാർ വ്യക്തമാക്കി. പുലർച്ചെ മൂന്നര മുതൽ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം. തീർഥാടകർക്ക് സൗകര്യപൂർവം നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും പദ്മകുമാർ വ്യക്തമാക്കി.

പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കും. നെയ്യഭിഷേകത്തിന് ബുക്ക് ചെയ്തവർക്ക് അതിന് മുൻപ് സന്നിധാനത്തെത്താൻ നടപടികളുണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു. ചട്ടപ്രകാരം മുറികൾ ബുക്ക് ചെയ്തവർക്ക് തങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല. പ്രായമായവർക്കും, കുട്ടികളുമായി വന്നവർക്കും മുറികൾ നൽകുന്നതിൽ മുൻഗണനയുണ്ടാകുമെന്നും പദ്മകുമാർ വ്യക്തമാക്കി.

You might also like

-