തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഡെർമറ്റോളജി, കോസ്‌മെറ്റോളജി, പ്ലാസ്റ്റിക് സർജറി, റികൺസ്ട്രക്ടീവ് മെഡിസിൻ വിഭാഗങ്ങൾ വിപുലീകരിച്ചു

നൂതന സൗകര്യങ്ങളോടൊപ്പം സ്കിൻ ലേസർ, ഹെയർ ലേസർ, ഫോട്ടോതെറാപ്പി, ക്ലിനിക്കൽ ഡെർമറ്റോളജി തുടങ്ങി കോസ്‌മെറ്റിക് ചികിത്സയുടെ മുഴുവൻ ശൃംഖലയും ഇതിലുണ്ട്. പ്ലാസ്റ്റിക് സർജറി വിഭാഗം ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളാൽ സമ്പന്നമാണ്

തൊടുപുഴ| അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഡെർമറ്റോളജി, കോസ്‌മെറ്റോളജി, പ്ലാസ്റ്റിക് സർജറി, റികൺസ്ട്രക്ടീവ് മെഡിസിൻ വിഭാഗങ്ങൾ പുതിയ രൂപത്തിൽ പ്രവർത്തനമാരംഭിച്ചു. Aesthetic Dermatology & Reconstructive Medicine Block എന്ന പേരിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വിഭാഗം, അത്യാധുനിക ഉപകരണങ്ങളുടെയും വിദഗ്ധ ചികിത്സാ രീതികളുടെയും സഹായത്തോടെ രോഗികൾക്ക് വിദഗ്ധ സേവനങ്ങൾ നൽകുന്നു.

ശരീരത്തിലെ അമിത രോമവളർച്ചയെ നിയന്ത്രിക്കാൻ എന്തുചെയ്യണം
ലേസർ ചികിത്സയുടെ പ്രയോജനങ്ങൾ എന്തെല്ലാം ?

നൂതന സൗകര്യങ്ങളോടൊപ്പം സ്കിൻ ലേസർ, ഹെയർ ലേസർ, ഫോട്ടോതെറാപ്പി, ക്ലിനിക്കൽ ഡെർമറ്റോളജി തുടങ്ങി കോസ്‌മെറ്റിക് ചികിത്സയുടെ മുഴുവൻ ശൃംഖലയും ഇതിലുണ്ട്. പ്ലാസ്റ്റിക് സർജറി വിഭാഗം ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളാൽ സമ്പന്നമാണ്.

പ്രാർത്ഥനയും കൂദാശയും തൊടുപുഴ സെന്റ് തോമസ് മാർത്തോമാ പള്ളിയിലെ റവ. ഫാ. റോണി നൈനാൻ ഫിലിപ്പ് നിർവഹിച്ചു. പരിപാടിയിൽ ഹോസ്പിറ്റൽ CEO ഡോ. ജയ് കിഷൻ കെ. പി., മെഡിക്കൽ സുപ്രണ്ടൻറ് ഡോ. ടോമി മാത്യു എന്നിവർ നേതൃത്വം വഹിച്ചു.

ഡെർമറ്റോളജി & കോസ്‌മെറ്റോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. ആൻ ജോർജ്, ഡോ. സബിൻ ജോസഫ്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഡോ. സി. മാധവി ,യുഎ ഇ യിലെ പ്രശസ്ഥ ഡെർമറ്റൊളജി & കോസ്‌മെറ്റോളജി ചികിത്സാ വിദഗ്ധൻ ഡോ. ജോർജ് ജേക്കബ്, ആശുപത്രിയിലെ മറ്റെല്ലാ ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
https://www.facebook.com/share/v/16qQQcc8yQ/

You might also like

-