വായു മലിനീകരണത്തിൽ നേരിയ കുറവ്ഒറ്റ- ഇരട്ട വാഹന പദ്ധതി

കാർബൺ പുറം തള്ളൽ കുറക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഒറ്റ- ഇരട്ട വാഹന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങളിൽ ഒറ്റ സംഖ്യയിൽ രജിസ്‌ട്രേഷൻ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് രാവിലെ 8 മണി മുതൽ രാത്രി 8 വരെ നിരത്തിലിറങ്ങാൻ അനുമതി നൽകിയിട്ടുള്ളത്

0

ഡൽഹി :ആരോഗ്യ അടിയന്തിരാവസ്ഥ തുടരുന്ന ഡൽഹിയിൽ വായു മലിനീകരണത്തിൽ നേരിയ കുറവ്മലിനീകരണ തോതിൽ നേരിയ കുറവുണ്ടായെങ്കിലും അതിരൂക്ഷ സാഹചര്യം തുടരുകയാണ്. ഇന്നലെ 500 എത്തിയ സൂചിക ഇന്ന് 400 ആയി താഴ്ന്നിട്ടുണ്ട്. മലിനീകരണ തോത് കുറക്കാൻ ഒറ്റ- ഇരട്ട നമ്പർ പ്രാബല്യത്തിൽ വന്നതും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ആണ് നേരിയ കുറവ് രേഖപ്പെടുത്താൻ കാരണം. മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നവംബർ 1 ന് അടച്ചിട്ട ഡൽഹിയിലെ സ്‌കൂളുകൾ ഇന്ന് തുറക്കും.

കാർബൺ പുറം തള്ളൽ കുറക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഒറ്റ- ഇരട്ട വാഹന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങളിൽ ഒറ്റ സംഖ്യയിൽ രജിസ്‌ട്രേഷൻ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് രാവിലെ 8 മണി മുതൽ രാത്രി 8 വരെ നിരത്തിലിറങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ഇന്നലെ ഇരട്ട സഖ്യയിൽ രജിസ്‌ട്രേഷൻ അവസാനിക്കുന്നവക്കായിരുന്നു അനുമതി. വിദ്യാർത്ഥികൾക്കും വനിതകൾക്കും വിഐപികൾക്കും നൽകിയ ഇളവുകൾ തുടരും.

ഡൽഹിയിലെ മലിനീകരണം നാളെ സുപ്രിം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, യുപി ചീഫ് സെക്രട്ടറിമാർ നാളെ സുപ്രിം കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് ഹാജരാകും.പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണം രൂക്ഷമാക്കുന്നതെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിമാർ വിശദീകരിക്കും.അന്തരീക്ഷ മലിനീകരണത്തിൻറെ സ്ഥിതി ക്യാബിനറ്റ് സെക്രട്ടറി ഓരോ ദിവസവും വിലയിരുത്തുന്നുണ്ട്.

You might also like

-