ദില്ലി ആരോഗ്യമന്ത്രിയെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാള്‍, ദില്ലി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.