ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക് എ എ പി ക്ക് കേവല ഭൂരിപക്ഷം

തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്

0

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. എഴുപതിൽ 62 സീറ്റിലും ആംആദ്മിവിജയിച്ചു . തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്. ഏഴിടത്ത് നേരിയ വ്യത്യാസം. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 62 സീറ്റുകൾ നേടി ആം ആദ്മി പാര്‍ട്ടിഅധികാരത്തിലെത്തി ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിൽ പോലുമില്ല.യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യാ – പാകിസ്ഥാൻ മത്സരമാക്കുകയും കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിളിക്കുകയും ചെയ്ത ബി.ജെ.പിക്കുള്ള ആദ്യ മറുപടി. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിച്ചില്ലെങ്കിലും വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഉറപ്പായി

മോദി അമിത്ഷാ അഹങ്കാരികളേ ഞെട്ടിച്ചു ആപ്പ്

ബി.ജെ.പിയുടെ വർഗീയ അജണ്ടകൾക്ക് അംഗീകാരം നൽകിയില്ല എന്നതിന് തെളിവായി. എ.എ.പിക്ക് 53 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചു. ബി.ജെ.പിക്ക് 39 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍. കോൺഗ്രസിന് വെറും 4.26 ശതമാനം വോട്ടേ കിട്ടിയുള്ളൂ.പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, കാല്‍ക്കാജിയില്‍ എഎപിയുടെ പ്രമുഖനേതാവ് ആതിഷിക്കും ജയം. ആംആദ്മിയുടെ നെഞ്ചിടിപ്പ് കൂട്ടിയത് ഈ രണ്ടിടങ്ങളിലെ മത്സരമായിരുന്നു. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയിലും എഎപി തന്നെ. സീലംപൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തായി. രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്.ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ എഎപിയുടെ അമാനുത്തുള്ള ഖാനും വിജയിച്ചു. എഎപിയെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് ഒഖ്​ല. ലീഡ് നില മാറിമറിഞ്ഞ് ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു എഎപിക്കും, ബിജെപിക്കും. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്​ലയിൽ. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
എഴുപതില്‍ 62 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 8 സീറ്റിലൊതുങ്ങി. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു.രാവിലെ മുതൽ തുടങ്ങിയ ആം ആദ്മി പാർട്ടി പ്രവര്‍ത്തകരുടെ ആഘോഷം ഇപ്പോഴും തുടരുകയാണ്. വൈകുന്നേരത്തോടെ അരവിന്ദ് കെജ്‍രിവാൾ അണികളെ അഭിസംബോധന ചെയ്യും.

You might also like

-