ഡൽഹി സ്ഫോടനം ..! ഇന്ത്യൻ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെഇന്ത്യ സുന്ദരശനം റദ്ദാക്കുന്നത്. സെപ്റ്റംബർ 17 ന് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് തന്റെ ഷെഡ്യൂളിനെ ബാധിച്ചുവെന്ന് പറഞ്ഞ് സെപ്റ്റംബർ 9 ന് അദ്ദേഹം ഒരു ദിവസത്തെ സന്ദർശനം റദ്ദാക്കി
ഡൽഹി| ഇന്ത്യൻ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തീരുമാനിച്ചിരുന്ന സന്ദർശനം സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്. രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തെ തുടർന്നാണ് തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. സുരക്ഷ ആശങ്ക മുൻനിർത്തി നിലവിൽ തീരുമാനിച്ചിരുന്ന സന്ദർശനം മാറ്റി അടുത്ത വർഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ വർഷം മൂന്നാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നത്.
ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെഇന്ത്യ സുന്ദരശനം റദ്ദാക്കുന്നത്. സെപ്റ്റംബർ 17 ന് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് തന്റെ ഷെഡ്യൂളിനെ ബാധിച്ചുവെന്ന് പറഞ്ഞ് സെപ്റ്റംബർ 9 ന് അദ്ദേഹം ഒരു ദിവസത്തെ സന്ദർശനം റദ്ദാക്കി. ഏപ്രിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആസൂത്രണം ചെയ്ത സന്ദർശനത്തിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. 2018 ജനുവരിയിലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. അതിനുമുമ്പ്, 2017 ൽ പ്രധാനമന്ത്രി മോദി ടെൽ അവീവ് സന്ദർശിച്ചു, ഇസ്രായേലിലേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി . രണ്ട് നേതാക്കളും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇന്ത്യയിലെയും ഇസ്രായേലിലെയും മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചതിരിന്നു .ലോക നേതാക്കളുമായുള്ള തന്റെ ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇസ്രേയേൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം സമാനതകളില്ലാത്തതാണെന്ന് ഉയർത്തിക്കാട്ടാൻ കൂടിയാണ് അ്‌ദ്ദേഹത്തിന്റെ സന്ദർശനമെന്നാണ് വിലിയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പ്രാധാന്യം ഇക്കാര്യത്തിലുണ്ട്.