കേജ്‌രിവാളിനെ അഭിനന്ദിച്ച് മമതാ ബാനര്‍ജി,ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്തെന്ന് പിണറായി

ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു

0

കൊൽക്കൊത്ത :ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വിജയം. മോദി സര്‍ക്കാരിന്റെ പൗരത്വ നയങ്ങള്‍ നിരാകരിക്കപ്പെട്ടു. വികസനം മാത്രമേ നടപ്പിലാകൂവെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു.

Pinarayi Vijayan

@vijayanpinarayi

Congratulations to @ArvindKejriwal and @AamAadmiParty on a resounding victory in Delhi elections. Let this victory be a harbinger for pro-people and inclusive politics in our country.

രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ദില്ലിയിലെ തെരഞ്ഞെടുപ്പു ഫലം. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ എവിടെവിടെ ഒരു ശക്തിയുണ്ടോ അതിനെ ജനം നല്ല രീതിയില്‍ അംഗീകരിക്കും എന്നതിന് തെളിവാണിത്.
അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

West Bengal Chief Minister Mamata Banerjee on #DelhiElectionResults: I have congratulated Arvind Kejriwal. People have rejected BJP. Only development will work, CAA, NRC and NPR will be rejected

Image

You might also like

-