“ഇരയും പ്രതിയും ഒരാൾ തന്നെ ” നടിയെ അക്രമിച്ചെന്ന കേസിൽ ഇരയായും പ്രതിയായും ദീലീപ് കേസ് റദ്ദ് ചെയ്യണമെന്ന് ദിലീപിന്റെ ഹർജി

കുറ്റപത്രത്തിന്റെ ഒരു ഭാഗത്തു ദീലീപും പൾസർ സുനിയും ചേർന്ന് ഗുഡാലോചന നടത്തി നടിയെ ആക്രമിച്ചതായി ദീലീപിന് മേൽ കുറ്റം ചാർത്തുമ്പോൾ അതേകുറ്റപത്രത്തിൽ മറ്റൊരിടത്തു പറയുന്നത് പൾസർ സുനിയും ജയിലിൽ കഴിഞ്ഞിരുന്ന മേസ്തരി സുനിയും വിഷ്ണുവും ചേർന്ന് ഗുഡാലോചന നടത്തി ദീലീപിന്റെ കൈയ്യിൽ നിന്നും ഒന്നര കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി പറയുന്നു

0

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഒരാൾ തന്നെ ഇരയായും പ്രതിയായും അത്യപൂർവ്വ കുറ്റപത്രം ? നടി യെആക്രമിച്ച കേസ് വിചാരണചെയ്യുന്ന കോടതിയാണ് കേസിലെ കക്ഷികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത് (ചാർജ്ജ് ഷീറ്റ് ) കുറ്റപത്രത്തിന്റെ ഒരു ഭാഗത്തു ദീലീപും പൾസർ സുനിയും ചേർന്ന് ഗുഡാലോചന നടത്തി നടിയെ ആക്രമിച്ചതായി ദീലീപിന് മേൽ കുറ്റം ചാർത്തുമ്പോൾ അതേകുറ്റപത്രത്തിൽ മറ്റൊരിടത്തു പറയുന്നത് പൾസർ സുനിയും ജയിലിൽ കഴിഞ്ഞിരുന്ന മേസ്തരി സുനിയും വിഷ്ണുവും ചേർന്ന് ഗുഡാലോചന നടത്തി ദീലീപിന്റെ കൈയ്യിൽ നിന്നും ഒന്നര കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി പറയുന്നു .വിചാരണ കോടതി കേസിലെ കക്ഷികൾക്ക് നൽകിയിട്ടുള്ള ചാർജ്ജ് ഷീറ്റിലാണ് വൈരുധ്യം നിറഞ്ഞ കുറ്റം ചാർത്തൽ കുറ്റപാത്രത്തിൽ ഒരിടത്തു ദീലീപ് ഇരയായും മറ്റൊരിടത്തു ദീലീപ് പ്രതിയായുംഅവരോധിക്കുന്ന അത്യപൂർവ്വ ചാർജ്ജ് ഷീറ്റാനാണ് കോടതി, കേസിലെ കക്ഷികൾക്ക് നൽകിയിട്ടുള്ളത് കേസിന്റെ ഒരു ഭാഗത്തു ദീലീപ് സാക്ഷിയായും മറ്റൊരു ഭാഗത്തു ദീലീപ് പ്രതിയായും വരുന്നു എന്നതാണ് വിചാരണ കോടതിയിലെ ചാർജ്ജ് ഷീറ്റിലെവൈരുധ്യം വിചാരകോടതി നൽകിയ ചാർജ്ജ് ഷീറ്റിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ദീലീപ് ഹൈക്കോടതിയിൽ ഇന്നലെ ആപ്പിൽ സമർപ്പിച്ചു ഒരു കേസിൽ ദീലീപ് ഇരയായും പ്രതിയായി കുറ്റം ചാർത്തപ്പെട്ടിട്ടുള്ള കേസ് തള്ളിക്കളയണമെന്നാണ് ദിലീപ് ഹർജിൽ ആവശ്യപെട്ടിട്ടുള്ളത്.നേരത്തെ പോലീസ് പ്രധാന തെളിവായി കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോന ഫലം വന്ന ശേഷം മാത്രമേ കേസ്സ് വിചാരണക്ക് എടുക്കാവൂ എന്ന ആവശ്യവുമായി ദീലീപ് കോടതിയെ സമീപിച്ചിരുന്നു ഈ കേസിൽ ദീലീപിന്റെ ക്രോസ്സ് വിസ്താരം ഫോറൻസിക് പരിശോധനക്ക് ശേഷം മതി എന്ന് കോടതി ഉത്തരവിട്ടിരുന്നു

You might also like

-