നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രംഗത്ത്. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹരജി നല്‍കിയത്. നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. വിചാരണ കോടതി പക്ഷപാതിത്വം നിറഞ്ഞ രീതിയിലാണ് പെരുമാറുന്നതെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി.പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിചാരണക്കായി എത്തിച്ച സാക്ഷികൾ പലരും കോടതിയിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി മൊഴി നൽകിയിരുന്നു . പോലീസ് എഴുതി നൽകിയ മൊഴിക്ക് വിരുദ്ധമായി മൊഴിനല്കിയ ആളുകളെ കുറുമാറിയതായി പ്രഖ്യപിക്കുകയുണ്ടായി കൂടുതൽ പേർ കൂറുമാറിയ സാഹചര്യത്തിൽ കോടതി പ്രോസിക്യുഷനെ വിമർശിച്ചതായാണ് വിവരം
ഇരയുടെ ആവശ്യപ്രകാരമാണ് സർക്കാർ പ്രത്യക കോടതി സ്ഥാപിച്ച് വാദം കേൾക്കാൻ വനിതാ ജഡ്ജിയെ തന്നെ നിയമിച്ചത് . എന്നാൽ ഇരയുടെ ആവശ്യപ്രകാരം സ്ഥാപിച്ചകോടതിക്കെതിരെ പ്രോസിക്യുഷൻ തന്നെ രംഗത്തു വന്ന സാഹചര്യത്തിൽ കേസ് വിചാരണ തടസപ്പെട്ടേക്കും കേസിൽ തീർപ്പുകൽപ്പിക്കാൻ ആറുമാസമായിരുന്നു സുപ്രിം കോടതി അനുവദിച്ചതിരുന്നത് കോവിഡ് വ്യപനത്തെത്തുടർന്നു നിരവധി ദിവസ്സങ്ങൾ കോടതി അടച്ചിടേണ്ടിവന്നതിനാൽ വിചാരണക്കോടതി ജഡ്ജ്‌ജ് ഹണി എം വര്ഗീസ് സുപ്രിം കോടതിയെ സമീപിച്ചണ് . സമയം ദീര്ഘപ്പിച്ച വാങ്ങിയത് .
ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരയായ നടിക്കും നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. അതിനാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.ഇന്ന് നടന്ന സാക്ഷി വിസ്താരത്തിന് പ്രോസിക്യൂട്ടര്‍ ഹാജരായില്ല. തുടര്‍ന്ന് ഇന്നത്തെ നടപടി നിര്‍ത്തി വെയ്ക്കുകയും കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റുകകയും ചെയ്തു. കേസില്‍ സിനാമ മേഖലിയില്‍ നിന്നുള്‍പ്പെടെ 80 ലേറെ സാക്ഷികളെ നിലവില്‍ വിസ്തരിച്ചു കഴിഞ്ഞു. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതിയുടെ പരിഗണനിയിലാണ്.