നടിയെ അക്രമിച്ചെന്നകേസിൽ ക്രോസ്സ് വിസ്താരം ആരംഭിച്ചു നടൻ ലാലിനെ ദീലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു
പോലീസ് എഴുതി നൽകിയ മൊഴികൾ സാക്ഷികൾ തുടർച്ചയി നിക്ഷേത്തിക്കാൻ തുടങ്ങിയതോടെ ചില സാക്ഷികളെ പ്രോസിക്യുഷൻ കൂറുമാറിയതായി പ്രഖ്യപിച്ചിരുന്നു
കൊച്ചി : നടിയെ അക്രമിച്ചെന്ന കേസിൽ പ്രതിഭാഗം ക്രോസ്സ് വിസ്താരം ആരംഭിച്ചു . മുൻപ് നടിയെ പീഡിപ്പിച്ചതിന് തെളിവായി പ്രോസിക്യുഷന് ഹാജരാക്കിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ക്രോസ്സ് വിസ്താരം നടത്താനായിരുന്നു ദീലീപിന്റെ അഭിപാഷകൻ തീരുമാനിച്ചിരുന്നു . ദൃശ്യങ്ങളുടെ ആദ്യ പരിശോധന ഫലം ലഭിച്ചിരുന്നു വെങ്കിലും കോടതി ആവശ്യപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കാൻ പരിശോധനയിൽ സാധിക്കാത്തതിനാൽ വീണ്ടും ദൃശ്യങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു .അതേസമയം പ്രോസിക്യുഷൻ കേസിൽ സാക്ഷിവിസ്താരം അവസാനിപ്പിച്ചസാഹചര്യത്തിലാണ് . പ്രതി ഭാഗം ക്രോസ് വിസ്താരം ആരംഭിച്ചിട്ടുള്ളത് . കേസിൽ പ്രോസിക്യുഷനുവേണ്ടി 136 സാക്ഷികളെ പോലീസ് സാക്ഷി പട്ടികയിൽ ഉള്പെടുത്തിയിട്ടുണ്ടങ്കിലും . ഇനി വിസ്തരിക്കാനുള്ള സാക്ഷികളെ വിസ്തരിച്ചാൽ അത് കേസിൽ തിരിച്ചടിയായേക്കും എന്ന് ഭയന്ന് ഇനിയുള്ള സാക്ഷികളെ വേണമെങ്കിൽ വിസ്തരിക്കാനാണ് പ്രോസിക്യുഷന്റെ തീരുമാനം . പോലീസ് എഴുതി നൽകിയ മൊഴികൾ സാക്ഷികൾ തുടർച്ചയി നിക്ഷേത്തിക്കാൻ തുടങ്ങിയതോടെ ചില സാക്ഷികളെ പ്രോസിക്യുഷൻ കൂറുമാറിയതായി പ്രഖ്യപിച്ചിരുന്നു . ഇനി പോലീസ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എം എൽ എ പി ടി തോമസ് . നടനും എം എൽ എ യുമായ മുകേഷ് ചലച്ചിത്ര താരം ഭാമ .റിമ കല്ലുങ്കൽ രമ്യ നമ്പിശൻ തുടങ്ങിയവരാണ് .
നിലവിൽ പ്രോസിക്യുഷനുവേണ്ടി സാക്ഷി പറഞ്ഞിട്ടുള്ളവരെ പ്രതിഭാഗം അഭിഭാഷകർ ക്രോസ്സ് വിസ്താരം നടത്തും അതേസമയം ആവലാതികരിയായ നടിയെ ദൃശ്യങ്ങളുടെ പൂർണ്ണ പരിശോധന ഫലം വന്നശേഷമേ ക്രോസ്സ് വിസ്താര നടത്തു . കേസിൽ പ്രധാന സാക്ഷിയായി മഞ്ജു വാര്യരെ വിസ്തരിച്ചെങ്കിലും . മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാർ മേനോനെ വിചാരയിൽ നിന്നും പ്രോസിക്യുഷൻ ഒഴുവാക്കിയിരുന്നു മഞ്ഞുമായി തെറ്റിപ്പിരിഞ്ഞ ശ്രീകുമാർ മേനോനെ വിസ്തരിച്ചാൽ അത് കേസിൽ തിരിച്ചടിയായേക്കും എന്ന് മഞ്ജു പ്രോസിക്യുഷനെ ബോധ്യപെടുത്തിയതായാണ് അറിയാൻ കഴിയുന്നത് .
നടൻ ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയും ഫിലിപ്പ് മാത്യുവും ഹാജരായി