പി.സി ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

കേരള ജനപക്ഷം പാര്‍ട്ടിയെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. പിസി ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ച് ഈരാറ്റുപേട്ടയില്‍ ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.

0

കേരള ജനപക്ഷം പാര്‍ട്ടിയെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. പിസി ജോര്‍ജ് വിഭാഗത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ച് ഈരാറ്റുപേട്ടയില്‍ ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ പി.സി ജോര്‍ജ് അതിനിടെ മാപ്പ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫുമായി സഹകരിക്കണമെന്ന നിലപാട് പി.സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ഉണ്ടാക്കിയില്ലെങ്കിലും നിയമസഭയില്‍ പരിഗണിക്കാമെന്നായിരുന്നു യു.ഡി.എഫ് നിലപാട്.

കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കള്‍ക്ക് പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും.ഐ വിഭാഗം താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പി.സി ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ കൊഴിഞ്ഞുപോക്കില്‍ ജോസഫ് വിഭാഗത്തിന് പുറമെ, ക്രൈസ്തവ സഭാ നേതൃത്വവുമായി ബന്ധം പുലര്‍ത്തുന്ന പിസി ജോര്‍ജിനെ കൂടെ നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും യു.ഡി.എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നു.

പൂഞ്ഞാര്‍ മണ്ഡലത്തിലെ മുസ്ലിം വിഭാഗവുമായി ഉണ്ടായ അകല്‍ച്ചയില്‍ പി.സി ജോര്‍ജ് തുറന്ന മാപ്പപേക്ഷ നടത്തി. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും സൂചനയുണ്ട്. എന്നാല്‍ പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം യു.ഡി.എഫ് നേതൃത്വം ഇന്നലെ പ്രതിഷേധം ഉയര്‍ത്തി.

You might also like

-