ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി
തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണും ചെളിയും കാരണം തുരങ്കത്തിൽ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല.
#WATCH Rescue work underway at Tapovan tunnel, Joshimath in Uttarakhand. ITBP team will work overnight at the site. The work to take out debris and slush from the tunnel to continue overnight pic.twitter.com/2wF7sb1DnY
— ANI (@ANI) February 8, 2021
ഡെഹ്റാഡൂൺ : ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണുള്ള മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രളത്തില്‍ കാണാതായ 203 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. 26 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകട കാരണം ഗ്ലോഫ് ആണെന്നാണ് ഡിആര്‍ഡിഒ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് എംപിമാരെ കണ്ടു . തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണും ചെളിയും കാരണം തുരങ്കത്തിൽ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ആണ് തുരങ്കത്തിന്‍റെ നീളം. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുന്നു.
അതേസമയം ദുരന്തത്തിന്‍റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്ലൈറ്റ് പരിശോധിച്ചെങ്കിലും ഉത്തരമൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തും.അപകടം കാരണം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവർത്തനത്തിനും തുടർനീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കൊപ്പമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചു.