ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്. 2025 ഒക്ടോബർ 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്.

ടെഹ്‌റാൻ| കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.പ്രതിപക്ഷ പാർട്ടി (ചഡേമ) 2025 ഒക്ടോബർ 31 വരെ, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രാജ്യത്തുടനീളം ഏകദേശം 700 പേർ കൊല്ലപ്പെട്ടതായി അറിയിച്ചു .

മലയാളികൾ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള ടാൻസാനിയയിൽ സ്ഥിതി രൂക്ഷമായതോടെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്. 2025 ഒക്ടോബർ 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്. കലാപം അടിച്ചമർത്താൻ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കി. ഇത് യാത്രകളെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായാണ് വിവരം.

ആക്രമണങ്ങൾ ടാൻസാനിയയിൽ ഉടനീളം വ്യാപിച്ചതിനെ തുടർന്ന്, നവംബർ 3 ന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികൾ തുറക്കുന്നത് സർക്കാർ മാറ്റിവച്ചു. അക്രമങ്ങളിൽ എത്രപേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല, എങ്കിലും 800 ലെറെ പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ നിന്ന് തടയുകയോ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയോ ചെയ്തതിനെ തുടർന്ന്, ഈ തിരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് കിരീടധാരണമായിരുന്നുവെന്ന് വിമർശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നു.

കലാപം അടിച്ചമർത്താൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ നിർദേശം നൽകിയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ, മത്സരിക്കാത്ത തിരഞ്ഞെടുപ്പുകളിൽ തന്റെ നിലപാട് ഉറപ്പിക്കാനും തന്റെ പാർട്ടിയിലെ വിമർശകരെ നിശബ്ദരാക്കാനും ശ്രമികച്ചതാണ് കലാപത്തിന് ഇടയാക്കിയത് , പ്രധാന എതിരാളികളെ ജയിലിലടയ്ക്കുകയോ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയോ ചെയ്തട്ടുണ്ട് .

ഡാർ എസ് സലാമിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളിൽ വൻ ജനക്കൂട്ടം എത്തിയതോടെ ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പ് നടപടികൾ അരാജകത്വത്തിലേക്ക് നീങ്ങി, പോസ്റ്ററുകൾ വലിച്ചുകീറുകയും പോലീസിനെയും പോളിംഗ് സ്റ്റേഷനുകളെയും ആക്രമിക്കുകയും ചെയ്തു, ഇത് ഇന്റർനെറ്റ് ഷട്ട്ഡൗണിലേക്കും കർഫ്യൂവിലേക്കും നയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

വിദേശ മാധ്യമപ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വലിയതോതിൽ വിലക്ക് ഏർപ്പെടുത്തുകയും ആശയവിനിമയ തടസ്സം മൂന്നാം ദിവസത്തിലേക്ക് കടക്കുകയും ചെയ്തതോടെ, അടിസ്ഥാനപരമായ വിവരങ്ങൾ വളരെ കുറവാണ് പുറത്തേക്ക് വരുന്നുള്ളു

You might also like

-