പുൽവാമ ഭീകരാക്രമണത്തിൽ മരണം മുപ്പതായി;മരണസംഖ്യ ഉയര്‍ന്നേക്കും; പലരുടേയും നില ഗുരുതരം

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ മുപ്പത് ജവാന്മാർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കശ്മീർ വിഘടനവാദികളുടെ ആഘോഷം. ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്നും ഇന്ന് സുഖമായി ഉറങ്ങാമെന്നും പല കശ്മീർ സൈറ്റുകളുടേയും ഫേസ്ബുക്ക് പോസ്റ്റുകളിൽ കമന്റുകളിട്ടാണ് ആഘോഷ പ്രകടനങ്ങൾ.മോദിക്കുള്ള വാലന്റൈൻസ് ഡേ സമ്മാനമെന്നും കമന്റുകളിലുണ്ട്.

0
I

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ മരണസംഖ്യ മുപ്പതായി. 45 ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.

മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ശ്രീനഗറിൽ നിന്ന് 20 അകലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. നിരവധി വാഹനങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു .200 കിലോ ഗ്രാം സ്ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.

ജെയ്ഷെ മുഹമ്മദ് അംഗവും പുൽവാമ സ്വദേശിയുമായ വഖാര്‍ എന്നു വിളിക്കുന്ന ആദിൽ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 2018ലാണ് ഇയാള്‍ ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത് . ജെയ്ഷെ മുഹമ്മദിൻറെ ആത്മഹത്യാ സ്ക്വാഡ് അംഗമായിരുന്നു ഇയാൾ.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും

പുല്‍വാമയിലെ നിന്ദ്യമായ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച വീരസൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആഭ്യന്തരമന്ത്രി രാജ്നാ‌ഥ് സിംഗിനോട് വിവരങ്ങൾ അന്വേഷിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തെന്നും അദ്ദേഹം പ്രതികരിച്ചു.

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി രാഷ്ട്രപതി രാം‌നാഥ് കോവിന്ദ് പറഞ്ഞു. സൈനികരുടെ കുടുംബത്തിനൊപ്പം രാഷ്ട്രം ഉറച്ചു നിൽക്കുന്നു. ഭീകരതക്കെതിരെ മുഴുവൻ രാജ്യവും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വീരമൃത്യു വരിച്ച ജവാന്മാർക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രണാമമർപ്പിച്ചു. സൈനികരുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

ഭീരുക്കളുടെ ആക്രമണമാണ് ഭീകരർ നടത്തിയതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചു. രാഷ്ട്രം ധീര ജവാന്മാരുടെ വീരമൃത്യുവിനു മുന്നിൽ പ്രണാമമർപ്പിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം ഉറച്ചു നിൽക്കുന്നു. ആക്രമണം നടത്തിയവർക്ക് ഒരിക്കലും മറക്കാനാകാത്ത മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അടക്കാനാകാത്ത വേദനയുണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു. സൈനികരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നു. ഇത്തരം ഭീകരാക്രമണത്തെ ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ , കിരൺ റിജിജു , വികെ സിംഗ് , കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി , ഒമർ അബ്ദുള്ള , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ , ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നേതാക്കൾ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.അതേസമയം, കശ്മീരിലെ സ്ഥിതി ഗതികള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തി. സീനിയര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറി.

ജമ്മുകശ്മീരിലുണ്ടായ ചാവേറാക്രമണത്തിൽ 30 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനെതിരെ ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് ആക്രമണം നടന്നത്. ജോലികഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന 2500 ഓളം വരുന്ന സിfeaര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ചാവേർ ആക്രമണം.

You might also like

-