ഇരുട്ടടി! വൈദ്യുതി നിരക്ക് യൂണിറ്റിന്  20 പൈസ വർധിപ്പിച്ച്    സംസഥാന സർക്കാർ

2023 നവംബര്‍ ഒന്ന് മുതല്‍ 2024 ജൂണ്‍ 30 വരെയാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ്നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്

0

തിരുവനന്തപുരം| വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിനൽകി . സംസ്ഥാന സർക്കാർ  വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു . യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. നിലവിൽ പരമാവധി  20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അത് നികത്തണമെങ്കില്‍ കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. 2023 നവംബര്‍ ഒന്ന് മുതല്‍ 2024 ജൂണ്‍ 30 വരെയാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ്നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയായി മാറും.51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like

-