ഡാലസ് മാര്‍ത്തോമ്മ യുവജനസഖ്യം നഴ്‌സുമാരെ ആദരിച്ചു

മലയാളികളുടെ വളര്‍ച്ചയില്‍ കേരളത്തില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ നഴ്‌സുമാരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്നും ആതുര ശുശ്രൂഷ രംഗത്തെ മലയാളി നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും മനോജച്ചന്‍ പറഞ്ഞു.

0

മസ്കിറ്റ് (ഡാലസ്): നഴ്‌സസ് വാരാഘോഷത്തിന്റെ സമാപനദിനമായ ഞായറാഴ്ച ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജനസഖ്യം നഴ്‌സുമാരെ ആദരിച്ചു.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ റവ. മാത്യു ജോസഫ് (മനോജച്ചന്‍) അധ്യക്ഷത വഹിച്ചു. മലയാളികളുടെ വളര്‍ച്ചയില്‍ കേരളത്തില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ നഴ്‌സുമാരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്നും ആതുര ശുശ്രൂഷ രംഗത്തെ മലയാളി നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും മനോജച്ചന്‍ പറഞ്ഞു.

നഴ്‌സുമാരെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും റോസാപുഷ്പങ്ങള്‍ സമ്മാനിച്ചു. മാതൃദിനത്തില്‍ തന്നെ ഇങ്ങനെ ഒരു ചടങ്ങ് സംഘടിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് യുവജന സംഖ്യം സെക്രട്ടറി അലക്‌സ് ജേക്കബ് പറഞ്ഞു. നഴ്‌സുമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങില്‍ കൊച്ചുകുട്ടികള്‍ ആലപിച്ച ഗാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റോബിന്‍ ചേലങ്കരി ബേബി ജോര്‍ജ് (ഷാജി) സിബു ജോസഫ്, അജു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

You might also like

-