പതിമൂന്ന് വയസുകാരിയുമായി ലൈംഗികബന്ധത്തിന് പ്രതിഫലമായി 50 ഡോളര്‍ ഓണ്‍ലൈനില്‍ വാഗ്ദാനം ചെയ്തതിന് 13 വര്‍ഷം ജയില്‍ ശിക്ഷ  

പതിമൂന്ന് വയസ്സുള്ള മകളെ പഠിപ്പിക്കാന്‍ ഒരാളെ ആവശ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പിതാവ് പരസ്യം നല്‍കി. ഇത് കണ്ട് ബ്രാഡ്‌ലി ഞാന്‍ തയ്യാറാണെന്ന് മറുപടി നല്‍കികയും ചെയ്തു

0

ഡാളസ്: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഓണ്‍ലൈനിലൂടെ 50 ഡോളര്‍ വാഗ്ദാനം നല്‍കിയ പ്ലാനോയില്‍ നിന്നുള്ള മുപ്പത്തിഒന്നുക്കാരന്‍ ബ്രാഡ്‌ലി ജെയിംസിന് ലഭിച്ചത്. പതിമൂന്ന് വര്‍ഷം ജയില്‍ശിക്ഷയും, തുടര്‍ന്ന് 20 വര്‍ഷം അധികൃതരുടെ സൂപ്പര്‍ വിനും. ഫെബ്രുവരി 8 വെള്ളിയാഴ്ചയായിരുന്നു കോടതി വിധി.

പതിമൂന്ന് വയസ്സുള്ള മകളെ പഠിപ്പിക്കാന്‍ ഒരാളെ ആവശ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പിതാവ് “learn the ropes, പരസ്യം നല്‍കി. ഇത് കണ്ട് ബ്രാഡ്‌ലി ഞാന്‍ തയ്യാറാണെന്ന് മറുപടി നല്‍കികയും ചെയ്തു.പരസ്യത്തോട് പ്രതികരിച്ച “സഹായിക്കാൻ സന്തുഷ്ടനാണ്” എന്നും “ഒരു സ്വപ്നം സഫലമായിരിക്കുന്നു” എന്നും പരാതിയിൽ പറയുന്നു.

“എന്തിനാണ് (കുട്ടിയെലൈംഗികത പഠിപ്പിക്കണെങ്കിൽ) ? … ഞാൻ ഇതിനകം തന്നെ നിങ്ങളെ രണ്ടുതവണ സഹായിച്ചെന്ന് വിചാരിച്ചോളൂ
.””സഹായിക്കാൻ സന്തുഷ്ടനാണ്” എന്നും “ഒരു സ്വപ്നം സഫലമായിരിക്കുന്നു” എന്നും ഇയാൾ മറുപടി നൽകി ഇതിന് 50 ഡോളർ പ്രതിഫലം വേണമെന്നും യുവാവ് പറഞ്ഞു

പിതാവില്‍ നിന്നും അടുത്ത മെസ്സേജ് ലഭിച്ചത് പ്രതിഫലമായി 50 ഡോളര്‍ തരണമെന്നതായിരുന്നു.ഇരുകൂട്ടരും പറഞ്ഞു ഉറപ്പിച്ചതനുസരിച്ചു ഫോര്‍ട്ട് വര്‍ത്തിലുള്ള ജാക് ഇന്‍ ദി ബോക്‌സില്‍ കണ്ടുകുട്ടി. പിന്നെ ഒട്ടും താമസം ഉണ്ടായില്ല. ബ്രാഡ്‌ലിയെ പോലീസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടത് അണ്ടര്‍ കവര്‍ ഓഫീസറായിരുന്നുവെന്നത് അറസ്റ്റിലായ ശേഷമാണ് ബ്രാഡ്‌ലി മനസ്സിലാക്കുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ പ്രതി കുറ്റകാരനാണെന്ന് വിധിച്ചത് ഒക്ടോബറിലായിരുന്നു.

അണ്ടര്‍ കവര്‍ ഓഫീസര്‍മാരുടെ ഇത്തരം പ്രലോഭനങ്ങളില്‍ പെട്ട് ഭാവി തുലക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തയിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം മെസ്സേജുകള്‍ക്ക് പ്രതികരിക്കാന്‍ പോകാതിരിക്കുന്നതാണ് ഉചിതമെന്ന അവബോധം ജനത്തിന് നല്‍കുവാന്‍ ഇത്തരം സംഭവങ്ങള്‍ ചൂണ്ടുപലകയാണ്.

You might also like

-