ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന് നവനേതൃത്വം
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ 2021- 22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഐ.സി ആന്‍ഡ് ഇ.സി വാര്‍ഷിക പൊതുയോഗം ജോര്‍ജ് ജോസഫ് (പ്രസിഡന്റ്), ബോബന്‍ കൊടുവത്ത് (വൈസ് പ്രസിഡന്റ്), ജോസ് ഓച്ചാലില്‍ (സെക്രട്ടറി), തോമസ് ജെ. വടക്കേമുറിയില്‍ (ജോയിന്റ് സെക്രട്ടറി), സിജു കൈനിക്കര (ട്രഷറര്‍), വി.എസ് ജോസഫ് (ജോ. ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ചെറിയാന്‍ ചൂരനാട്, ഡാനിയേല്‍ കുന്നേല്‍, ഐ. വര്‍ഗീസ്, മാത്യു കോശി, പ്രദീപ് നാഗനൂലില്‍, പി.ടി. സെബാസ്റ്റ്യന്‍, രമണി കുമാര്‍, റോയ് കൊടുവത്ത്, ടോണി നെല്ലുവേലില്‍ എന്നിവര്‍ ബോര്‍ഡ് മെമ്പേഴ്‌സായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് ചെറിയാന്‍ ചൂരനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാജന്‍ ഐസക്ക്, കോശി പണിക്കര്‍, പീറ്റര്‍ നെറ്റോ എന്നിവര്‍ പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.