ഡിറ്റ് വാ ചുഴലിക്കാറ്റ്,ശ്രീലങ്കയിൽ 334 പേർമരിച്ചു നഷ്ടമായത്. 370 പേരെകാണാതായി ,തമിഴ്‌നാട്ടിൽ 3 മരണം
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി
കൊളോബോ, ചെന്നൈ | ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിലാണ് തമിഴ്നാട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ ഇതുവരെ മൂന്ന് പേർ മരിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപ്പട്ട്, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60-70 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിറ്റ് വാ ശക്തമായതിനെ തുടർന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാന സർവീസുകളും റദ്ദാക്കിയിരുന്നു. വില്ലുപുരത്ത് എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്‍റർ നിർമൽ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് സർവകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. അതിനിടെ രക്തദാന ക്യാമ്പിൽ എത്തി രക്തം നൽകിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറൽ ആയി.
ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി വീണ്ടും ഇന്ത്യൻ വിമാനം. വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി ലങ്കയിൽ എത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. പരിശീലനം നൽകാൻ പ്രത്യേക മെഡിക്കൽ സംഘവും കൊളമ്പോയിൽ എത്തി. 750 ഓളം ഇന്ത്യക്കാരെ ആണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിക്കനായത്. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങൾക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി പറഞ്ഞു