ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി ഇരുപത്തി അഞ്ചു ലക്ഷം പേരെ മാറ്റി
. മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഒഡീഷയില്‍ കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഒഡീഷയിലും, പശ്ചിമബംഗാളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി ഭീകര ദൃശ്യങ്ങൾ
Worst condition on delhi road singur. #CycloneAmphan #CycloneAmphanUpdate #kolkata #westbengal #Amphan #Odisha #earthquake #PrayForHumanity #prayforwestbengal pic.twitter.com/KLPodfO7RW
— Being Ashish Singhal (@ashu0311) May 20, 2020
ഇടിമിന്നലിൽ തെങ്ങുകൾ കത്തി വീഴുന്നു …ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി ഭീകര ദൃശ്യങ്ങൾ
Most intense and deadly cyclone in this century ..
Pray for #Odisha and #Bengal #CycloneAmphanUpdate @MamataOfficial @Naveen_Odisha pic.twitter.com/pa8sg14RW2— Sonali Gupta (@sonali_gupta03) May 20, 2020
#AmphanCyclone effects- strong winds and rain showers.#Amphan_Alert #CycloneAmphan #CycloneAmphanUpdate #CycloneAlert #disaster #AmphanSuperCyclone #Amphan
Cretits –@anchor_apoorv pic.twitter.com/DHrXoDLH40— KnowSense (@knowsense_in) May 20, 2020
മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഒഡീഷയില്‍ കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഒഡീഷയിലും, പശ്ചിമബംഗാളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അംഫന്‍ തീരത്തെത്തിയതിനെ തുടര്‍ന്ന് തീര ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായത്. ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ വഴി തിരിച്ചുവിട്ടു. പാരദ്വീപിലും അതി ശക്തമായ മഴയാണ്. ഒഡീഷയില്‍ കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു.
ഉച്ചയ്ക്ക് 2.30 ഓടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. അടുത്ത ആറ് മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.ബംഗാളില്‍ ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ ഒഡീഷ, ബംഗാൾ തീരങ്ങളിൽ നിന്ന് ആളുകളെ എല്ലാം ഒഴിപ്പിച്ചു. ഏത് തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും സേനകൾ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും എല്ലാവിധമായ സഹായങ്ങൾ നൽകാമെന്നും അറിയിച്ചിട്ടുണ്ട്.