അറബിക്കടലിൽ ന്യൂന മർദ്ദം ശ്കതമായ മഴയ്ക്ക് കാറ്റിന് സാധ്യത മൽസ്യ തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.
തിരുവനതപുരം :2020 മെയ് 31 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലുമായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കേരളത്തിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്ന മൽസ്യ തൊഴിലാളികൾ മെയ് 31 മുതൽ ജൂൺ 4 വരെ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇനിയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും കർശനമായി പാലിക്കുകയും ചെയ്യണം.