ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു.
സ്‌പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണൽ സെക്രട്ടറിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാൽ കെട്ടിടം സീൽ ചെയ്തിരിക്കുന്നുവെന്നും സിആർപിഎഫ്. ഇന്ന് മുതൽ ആർക്കും ഇവിടേക്ക് പ്രവേശനമില്ല. കൂടാതെ രോഗ ബാധിതനുമായി സമ്പർക്കത്തിൽ പെട്ടവരെ നിരീക്ഷണത്തിലാക്കാനും നിർദേശം.
ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സണൽ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. സ്‌പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണൽ സെക്രട്ടറിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാൽ കെട്ടിടം സീൽ ചെയ്തിരിക്കുന്നുവെന്നും സിആർപിഎഫ്. ഇന്ന് മുതൽ ആർക്കും ഇവിടേക്ക് പ്രവേശനമില്ല. കൂടാതെ രോഗ ബാധിതനുമായി സമ്പർക്കത്തിൽ പെട്ടവരെ നിരീക്ഷണത്തിലാക്കാനും നിർദേശം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിൽ മൊത്തം 122 പേർ രോഗബാധിതരായി. 100 പേരുടെ കൂടി പരിശോധന ഫലം കൂടി വരാനുണ്ട്. അസം സ്വദേശിയായ ഒരു ജവാൻ കഴിഞ്ഞാഴ്ച്ച ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.