ജനയുഗത്തിനെതിരായ വിമർശനം സി പി ഐഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ സിപിഐ സംസ്ഥാന കൗൺസിൽ താക്കീത് ചെയ്തു

.ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേരത്തേ വിശദീകരണം തേടിയിരുന്നു' ശിവരാമൻ്റെ വിശദീകരണവും ജനയുഗത്തിൻ്റെ പരാതിയും ഇന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ചർച്ച ചെയ്തു.

0

തിരുവനന്തപുരം: ജനയുഗത്തിനെതിരായ വിമർശനത്തിൽ സി പി ഐഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ സിപിഐ സംസ്ഥാന കൗൺസിൽ താക്കീത് ചെയ്തു. പാർട്ടി നടപടി പരസ്യപ്പെടുത്താനും തീരുമാനമുണ്ട്. സി പി ഐ ഭരണഘടന അനുസരിച്ചുള്ള ഏറ്റവും ചെറിയ നടപടിയാണ് താക്കീത്. ശിവരാമൻ പരസ്യ വിമർശനം നടത്തിയതു കൊണ്ടാണ് നടപടിയും പരസ്യപ്പെടുത്തുന്നത്. ശിവരാമൻ്റെ ഖേദ പ്രകടനം തള്ളിയാണ് പാർട്ടി നടപടി.ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേരത്തേ വിശദീകരണം തേടിയിരുന്നു’ ശിവരാമൻ്റെ വിശദീകരണവും ജനയുഗത്തിൻ്റെ പരാതിയും ഇന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ചർച്ച ചെയ്തു. ഗുരുജയന്തിക്ക് ജനയുഗം മതിയായ പ്രാധാന്യം നൽകാത്തത് ഗുരുനിന്ദയാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവരാമൻ ആരോപിച്ചത്.

കഴിഞ്ഞ ഗുരു ജയന്തിക്ക് മറ്റു വർത്തമാന പത്രങ്ങൾ വലിയ പ്രാധാന്യം നൽകിയപ്പോൾ ഒന്നാം പേജിലെ ചിത്രത്തിലൊതുങ്ങി
ജനയുഗത്തിൻ്റെ ഗുരു അനുസ്മരണം. ജനയുഗം കാട്ടിയത് ഗുരു നിന്ദയാണ്. ഗുരുവിനെ അറിയാത്ത മാനേജ്മെൻ്റും എഡിറ്റോറിയൽ ബോർഡും ജനവിഭാഗത്തിന് ഭൂഷണമല്ലെന്നും ശിവരാമൻ വിമർശിച്ചു. ഇതിനെതിരെ അന്നുതന്നെ മാനേജ്മെൻറ് രംഗത്തുവന്നിരുന്നു. പാർട്ടിക്കും പരാതി നൽകി. ഈ പരാതിയിലാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്. ശിവരാമൻ്റെ മറുപടിയും വേദ പ്രകടനവും സിപിഐ സംസ്ഥാന നിർവാഹകസമിതിയും സംസ്ഥാന കൗൺസിലും ചർച്ച ചെയ്തു. നടപടി വേണമെന്ന അഭിപ്രായമാണ് രണ്ടു യോഗങ്ങളിലും ഉയർന്നത്. പാർട്ടിയിൽ കാനം വിരുദ്ധ പക്ഷത്തെ പ്രധാന നേതാവാണ് ശിവരാമൻ.

You might also like

-