പാക്കിസ്ഥാനില്‍ ലൈംഗിക കുറ്റകത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കുടിവരുന്നു; കാരണം ഇന്ത്യ?
രാജ്യത്ത് മയക്കുമരുന്ന ഉപയോഗവും പീഡനങ്ങളും വര്‍ധിക്കുന്നുവെന്നും ഇമ്രാന്ഖാന് ആരോപിച്ചു
ലാഹോര്‍: പാക്കിസ്ഥാനില്‍ ലൈംഗിക കുറ്റകത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കൂടിവരുന്നതിനു കാരണം ഇന്ത്യയാണെന്ന് പ്രസിഡന്റ് ഇമ്രാന്ഖാന്. അടുത്തിടെ പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ബോളിവുഡ് ചിത്രങ്ങളാണെന്നും ഇത്തരം ചിത്രങ്ങള്‍ കാണുന്നതിനാല്‍ രാജ്യത്ത് മയക്കുമരുന്ന ഉപയോഗവും പീഡനങ്ങളും വര്‍ധിക്കുന്നുവെന്നും ഇമ്രാന്ഖാന് ആരോപിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വര്‍ധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകള്‍ കൂടുതല്‍ കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് സ്കൂളുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നും ബോളിവുഡ് ചിത്രങ്ങളെ രാജ്യത്ത് പരമാവധി നിരുല്‍സാഹപ്പെടുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു